ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു; ആറ് പേർക്ക് പരുക്ക്

കമ്പി മറ്റൊരു ഉയർന്ന വോൾട്ടേജ് ലൈനുമായി സമ്പർക്കത്തിലാവുകയും വൈദ്യുതപ്രവാഹമുണ്ടായതോടെ പൊട്ടി ട്രാക്റ്റർ-ട്രോളിയിലേക്ക് വീഴുകയുമായിരുന്നു
Two people died from electric shocks during the Durga idol immersion procession.

ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

Updated on: 

ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ നവരാത്രി ആഘോഷങ്ങൾക്കുശേഷം ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് യുവാക്കൾ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ 12.04ന് വിഗ്രഹം കൊണ്ടുപോയ ട്രാക്റ്റർ-ട്രോളിയിലേക്ക് വൈദ്യുതക്കമ്പി പൊട്ടിവീണാണ് അപകടം.

വികാസ് രജ്പുത് (22), പ്രിൻസ് ചൗഹാൻ (23) എന്നിവരാണ് മരിച്ചത്. സിവിൽ ലൈൻ പാതയിൽ നിന്ന് നരിലി കുളത്തിലേക്ക് വിഗ്രഹവുമായി 50ലേറെ പേർ ഘോഷയാത്രയായി പോകുകയായിരുന്നു. വിഗ്രഹം കൊണ്ടുപോയ ട്രാക്റ്ററിന് കടന്നുപോകാനായി ചിലർ വടികൊണ്ട് താഴ്ന്നുകിടന്ന ഉയർന്ന വോൾട്ടേജുള്ള വൈദ്യുതക്കമ്പി ഉയർത്താൻ ശ്രമിച്ചു.

ഇതിനിടെ കമ്പി മറ്റൊരു ഉയർന്ന വോൾട്ടേജ് ലൈനുമായി സമ്പർക്കത്തിലാവുകയും വൈദ്യുതപ്രവാഹമുണ്ടായതോടെ പൊട്ടി ട്രാക്റ്റർ-ട്രോളിയിലേക്ക് വീഴുകയുമായിരുന്നു. ട്രാക്റ്ററിൽ ഇരിക്കുകയായിരുന്നു മരിച്ചവർ. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച രാവിലെ പ്രദേശവാസികൾ മജൗലിയിൽ റോഡ് ഉപരോധിച്ചു. പിന്നീട് പ്രശ്നം പരിഹരിച്ചതായി സബ് ഡിവിഷനൽ പൊലീസ് ഓഫീസർ മൊഹന്തി മറാവി പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com