നോയിഡയിലെ മാളിൽ ഗ്രില്ല് തകർന്ന് 2 പേർക്ക് ദാരുണാന്ത്യം

ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു
നോയിഡയിലെ മാളിൽ ഗ്രില്ല് തകർന്ന് 2 പേർക്ക് ദാരുണാന്ത്യം
Updated on

ലക്നൗ: നോയിഡയിൽ ബ്ല്യൂ സഫയർ മാളിൽ ഗ്രില്ല് തകർന്നുവീണു ലോബിയിലുണ്ടായ രണ്ടുപേർ മരിച്ചു. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണു മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

മാളിന്‍റെ അഞ്ചാംനിലയിലാണു ഇരുമ്പ് ഗ്രില്ല് താഴേക്കു പതിച്ചതെന്നു അഡീഷനൽ ഡിസിപി ഹൃദേഷ് കത്യാര പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സലേറ്ററിൽ കയറാനായി പോകവേയാണു ഗ്രില്ല് ഇരുവരുടെയും മേൽ പതിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com