നുഴഞ്ഞുകയറ്റ ശ്രമം; 2 ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു

ഇന്‍റലിജൻസ് ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും രഹസ്യവിവരങ്ങൾ പ്രകാരം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി
two terrorists killed encounter jammu kashmir
നുഴഞ്ഞു കയറ്റ ശ്രമം; 2 ഭീകരരെ വധിച്ച് ഇന്ത്യൻ സൈന്യം
Updated on

ശ്രീനഗർ: അതിർത്തിയിൽ നുഴഞ്ഞു കയറ്റത്തിനു ശ്രമിച്ച 2 ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ നൗഷേര മേഖലയിൽ നുഴഞ്ഞു കയറ്റ ശ്രമത്തിനു സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് വിവരത്തെ തുടർന്ന് മേഖലയിൽ പട്രോളിങ് ശക്തമാക്കിയിരുന്നു.

ഇന്‍റലിജൻസ് ഏജൻസികളുടെയും ജമ്മു കശ്മീർ പൊലീസിന്‍റെയും രഹസ്യവിവരങ്ങൾ പ്രകാരം തിങ്കളാഴ്ച പുലർച്ചെയായിരുന്നു സൈനിക നടപടി. ഭീകരരിൽനിന്നു രണ്ട് എകെ–47 തോക്കുകൾ ഉൾപ്പെടെ വലിയ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു. പ്രദേശത്തു തെരച്ചിൽ തുടരുകയാണ്.

Trending

No stories found.

Latest News

No stories found.