അസമില്‍ രണ്ട് ഉള്‍ഫ കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍; എകെ 56 തോക്കുകളടക്കം വന്‍ ആയുധശേഖരം പിടികൂടി

ഇവരില്‍നിന്ന് രണ്ടു എകെ 56 തോക്കുകള്‍, വെടിയുണ്ടകള്‍, ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തു
Weapons seized from ULFA commanders

ഉള്‍ഫ കമാന്‍ഡര്‍മാരില്‍ നിന്ന് പിടിച്ചെടുത്ത ആയുധശേഖരം

Updated on

ഗുവാഹട്ടി: അസമില്‍ നിരോധിത സംഘടനയായ ഉള്‍ഫ ഇന്‍ഡിപെന്‍ഡന്റിന്റെ രണ്ടു കമാന്‍ഡമാര്‍മാരെ പൊലീസ് അറസ്റ്റുചെയ്തു. ഇവരില്‍നിന്ന് എകെ 56 തോക്കുകളടക്കം വന്‍ ആയുധശേഖരം പിടികൂടി.

ഹുമന്‍ ജോതി ബര്‍വ, പപ്പു മോറന്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്ന് രണ്ടു എകെ 56 തോക്കുകള്‍, വെടിയുണ്ടകള്‍, ഗ്രനേഡുകള്‍ എന്നിവ പിടിച്ചെടുത്തു.

സംസ്ഥാനത്തെ സിന്‍സുക്കിയില്‍ ഗ്രാമീണരെ ലക്ഷ്യമിട്ട് ഇവര്‍ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി അസം പൊലീസ് പറഞ്ഞു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ജാഗനില്‍ നാലു പൊലീസുകാര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ കമാന്‍ഡര്‍മാരെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.

logo
Metro Vaartha
www.metrovaartha.com