കാട്ടാന ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

യലിൽ ജോലി ചെയ്യവേയാണ് കാട്ടാനക്കൂട്ടം ഇവരെ ആക്രമിച്ചത്
Two women died in a wild elephant attack

കാട്ടാന ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

Representative image
Updated on

രാംഗഢ്: ഝാര്‍ഖണ്ഡിലെ രാംഗഢ് ജില്ലയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെട്ടു. ജില്ലയിലെ ബർകിപോണ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം.

ബര്‍കിപോണ ഗ്രാമവാസികളായ സബീന ഖാത്തൂന്‍ (60), ധാനോ ദേവി (37) എന്നിവരാണ് മരിച്ചത്. വയലിൽ ജോലി ചെയ്യവേയാണ് കാട്ടാനക്കൂട്ടം ഇവരെ ആക്രമിച്ചത്. ധാനോ ദേവി സംഭവസ്ഥലത്ത് വച്ചും സബീന ഖാത്തൂന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി. 44 ആനകളടങ്ങിയ കൂട്ടം രണ്ട് സംഘങ്ങളായാണ് പ്രദേശത്ത് ചുറ്റിത്തിരിയുന്നതെന്ന് രാംഗഢ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിതീഷ് കുമാര്‍ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com