കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരി മരിച്ചു

അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്
കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരി മരിച്ചു
Updated on

ചെന്നൈ: കൊതുകുനാശിനി കുടിച്ച് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ബാലാജി, നന്ദിനി ദമ്പതികളുടെ മകള്‍ ലക്ഷ്മിയാണ് മരിച്ചത്.കളിച്ചുകൊണ്ടിരിക്കെ കൊതുകുനാശിനി കുടിച്ച കുട്ടിയെ അമ്മ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിങ്കളാഴ്ച ചേച്ചിക്കൊപ്പം കളിക്കുന്നതിനിടയിലാണ് ലക്ഷ്മി സ്വിച്ച് ബോര്‍ഡില്‍ കുത്തിവച്ചിരുന്ന കൊതുകുനാശിനി എടുത്ത് കുടിച്ചത്. സംഭവം കണ്ട അമ്മ ഓടിയെത്തി കുഞ്ഞിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു. ചെന്നൈയിലെ സ്റ്റാന്‍ലി ആശുപത്രിയിലാണ് മൃതദേഹം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com