കളിക്കുന്നതിനിടയിൽ മേൽക്കൂരയിലേക്ക് വീണു; പിഞ്ചു കുഞ്ഞിനെ രക്ഷിക്കാൻ സാഹസികശ്രമം | video

ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്
two year old kid fell from flat
two year old kid fell from flat

ചെന്നൈ: കളിക്കുന്നതിനിടയിൽ താഴെവീണ് ഫ്ലളാറ്റിന്‍റെ മേൽക്കൂരയിൽ തങ്ങിനിൽക്കുന്ന രണ്ടര വയസുള്ള കുഞ്ഞ്. കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്തുചെയ്യണമെന്നറിയാതെ പരിസരവാസികൾ ഒച്ചവയ്ക്കുന്നതും കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.

ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകൾ നിലയിൽ കളിച്ചുകൊണ്ടിരുന്നതിനിടയിൽ താഴെക്ക് വീണ കുട്ടി ഫ്ലാറ്റുകൾക്കിടയിലെ റൂഫിങ് ഷീറ്റിൽ തങ്ങിനിൽക്കുകയായിരുന്നു. പരിസരവാസികളാണ് ഇത് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ആദ്യം എന്ത് ചെയ്യണമെന്നറിയാതെ പരിസരവാസികൾ അമ്പരപ്പെട്ടെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്തുകയായിരുന്നു.

കുഞ്ഞ് തങ്ങിക്കിടക്കുന്ന ഷീറ്റിന്‍റെ താഴെയുള്ള ബാൽക്കണിയുടെ ഭിത്തിയിൽ ചവിട്ടിക്കയറിയാണ് കുഞ്ഞിനെ സുരക്ഷിതമായി ര‍ക്ഷപ്പെടുത്തിയത്. ഇതിനിടെ കുട്ടി താഴെക്ക് വീഴുകയാണെങ്കിൽ രക്ഷിക്കാനുള്ള സജ്ജീകരണങ്ങളും പരിസരവാസികൾ ഒരുക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com