

വിജയ്
ചെന്നൈ: നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ്‌ക്ക് തിരിച്ചടി. ഡിസംബർ നാലിന് സേലത്ത് വച്ച് നടത്താനിരുന്ന ടിവികെയുടെ പൊതുയോഗത്തിന് ജില്ലാ പൊലീസ് മേധാവി അനുമതി നൽകിയില്ല. കാർത്തിക ദീപമായതിനാൽ തിരുവണ്ണാമല ക്ഷേത്രത്തിലെ സുരക്ഷാ ജോലിക്കായി ഉദ‍്യോഗസ്ഥരെ നിയോഗിക്കേണ്ടി വരുമെന്നാണ് പൊലീസ് വ‍്യക്തമാക്കുന്നത്.
കരൂർ ദുരന്തത്തിനു ശേഷം ആദ‍്യമായിട്ടാണ് സേലത്ത് വച്ച് ടിവികെ പൊതുയോഗം നടത്താനിരുന്നത്. രണ്ടു ജില്ലകളിൽ രണ്ടു രണ്ടു യോഗം വീതം സംഘടിപ്പിക്കാനായിരുന്നു പദ്ധതി. ഡിസംബർ രണ്ടാം വാരത്തോടെ പുതിയ അപേക്ഷ ടിവികെ നൽകിയേക്കും.