നവപ്രീത് സിങ്ങിനെ വിട്ടുകിട്ടിയത് നിർണായകം: അമിത് ഷാ

മുഴുവൻ ലഹരി ഇടപാടുകാരെയും 2029നുള്ളിൽ നരേന്ദ്ര മോദി സർക്കാർ തകർക്കുമെന്നും ലഹരി ശൃംഖലയുടെ വേരറുക്കുമെന്നും അമിത് ഷാ
amit shah

അമിത് ഷാ

file photo

Updated on: 

ന്യൂഡൽഹി: ലഹരികടത്ത് ശൃംഖലയുടെ തലവൻ നവപ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നു വിട്ടുകിട്ടിയത് ലഹരിക്കെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തുർക്കിയിൽ നിന്ന് ഇന്നലെ ഡൽഹിയിലെത്തിച്ച നവപ്രീത് സിങ്ങിനെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഴുവൻ ലഹരി ഇടപാടുകാരെയും 2029നുള്ളിൽ നരേന്ദ്ര മോദി സർക്കാർ തകർക്കുമെന്നും ലഹരി ശൃംഖലയുടെ വേരറുക്കുമെന്നും അമിത് ഷാ പറഞ്ഞു.

Drug trafficking ring leader Navpreet Singh

ലഹരികടത്ത് ശൃംഖലാ തലവൻ നവപ്രീത് സിങ്

നവാബ് വിർക്ക് എന്ന കള്ളപ്പേരിൽ തുർക്കി പൗരത്വം നേടിയിരുന്നു നവപ്രീത് സിങ്. എന്നാൽ, ഇയാളെ കൃത്യമായി തിരിച്ചറിഞ്ഞു വിവരം നൽകിയ ഇന്ത്യൻ ഏജൻസികളാണ് തിരികെക്കൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ചതെന്ന് അമിത് ഷാ പറഞ്ഞു. പഞ്ചാബിലും യുപിയിലുമടക്കം നിരവധി കേസുകൾ നേരിടുന്നുണ്ട് ഇയാൾ.

logo
Metro Vaartha
www.metrovaartha.com