ദുബായ്: പിടിയിലായ അന്തർദേശിയ സ്വർണക്കടത്ത് സംഘത്തിന്‍റെ മുഖ്യ സൂത്രധാരനെ ഇന്ത്യക്ക് കൈമാറി യുഎഇ. ഇന്‍റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. രാജസ്ഥാനിലെ സിക്കാർ സ്വദേശി മുനിയാദ് അലി ഖാനെയാണ് ഇന്ത്യക്ക് കൈമാറിയത്.
ഇന്ത്യയിൽ മടങ്ങിയെത്തിയ ഇയാളെ എൻഐഎ അറസ്റ്റ് ചെയ്തു. എമർജൻസി ലൈറ്റിന്‍റെ ബാറ്ററി സാമഗ്രികളിൽ ഒളിപ്പിച്ച് ബാഗേജ് വഴി സ്വർണം കടത്തുന്നതായിരുന്നു ഇയാളുടെ രീതി.
സിബിഐയുടെ ആഗോള ഓപ്പറേഷൻസ് കേന്ദ്രമാണ് എൻഐഎ, അബുദാബിയിലെ ഇന്‍റർപോൾ നാഷണൽ സെന്‍റർ ബ്യൂറോ എന്നിവയുമായുള്ള ഏകോപനം നിർവഹിച്ചത്. മുനിയാദിനെതിരെ ജയ്‌പൂർ കോടതി വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.