യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ശൈഖ് മുഹമ്മദ് ഡൽഹിയിൽ എത്തിയത്
uae president india visit

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ

Updated on

ന്യൂഡൽഹി: ഇന്ത്യയിലെത്തിയ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിൽ നേരിട്ട് എത്തി സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് ശൈഖ് മുഹമ്മദ് തിങ്കളാഴ്ച വൈകിട്ടോടെ ഡൽഹിയിൽ എത്തിയത്. ആഗോള-പ്രാദേശിക വിഷയങ്ങൾ ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നാണ് വിവരം.

ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്ന കാലഘട്ടത്തിൽ യുഎഇ പ്രസിഡന്‍റിന്‍റെ സന്ദർശനത്തിന് പ്രാധാന്യം ഏറുകയാണ്.

സാമ്പത്തിക സഹകരണം, നിക്ഷേപം, ഊർജ സുരക്ഷ എന്നിവ സംബന്ധിച്ച കരാറുകളിലൂടെ ഇന്ത്യയും അബുദാബിയും വർഷങ്ങളായി സമഗ്രമായ പങ്കാളിത്തം കെട്ടിപ്പടുത്തിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com