ലിഫ്റ്റിൽ ഫഡ്നാവിസും താക്കറെയും; കൂടിക്കാഴ്ചയ്ക്ക് നല്ല ഇടമെന്ന് ശിവസേനാ നേതാവ്

നിയമസഭയുടെ വർഷകാല സമ്മേളനത്തിനെത്തിയപ്പോൾ ലിഫ്റ്റിനു മുന്നിലേക്ക് ഇരുവരും ഒരുമിച്ചെത്തുകയായിരുന്നു.
Uddhav-Fadnavis coincidental meeting in elevator sparks
ലിഫ്റ്റിൽ ഫഡ്നാവിസും താക്കറെയും; കൂടിക്കാഴ്ചയ്ക്ക് നല്ല ഇടമെന്ന് ശിവസേനാ നേതാവ്

മുംബൈ: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയവൃത്തങ്ങളിൽ കൗതുകമുണർത്തി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച. നിയമസഭയുടെ വർഷകാല സമ്മേളനത്തിനെത്തിയപ്പോൾ ലിഫ്റ്റിനു മുന്നിലേക്ക് ഇരുവരും ഒരുമിച്ചെത്തുകയായിരുന്നു. ലിഫ്റ്റ് എത്താൻ വൈകിയതോടെ ഇരുവരും പരസ്പരം കുശലം പങ്കുവച്ചു. തുടർന്ന് ലിഫ്റ്റിൽ ഒരുമിച്ചു കയറി.

ലിഫ്റ്റിൽ എന്താണു സംഭവിച്ചത് എന്ന ചോദ്യത്തിന് "നീയെത്ര നിഷേധിച്ചാലും എനിക്കു നിന്നോട് പ്രണയമാണ്' എന്ന് അർഥം വരുന്ന ഹിന്ദി ഗാനമായിരുന്നു താക്കറെയുടെ തമാശ കലർന്ന മറുപടി. അങ്ങനെയൊന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ലിഫ്റ്റിന് കാതുകളില്ലാത്തതിനാൽ കൂടിക്കാഴ്ചയ്ക്ക് ഏറ്റവും നല്ല ഇടം അതാണെന്നും താക്കറെ.

ലിഫ്റ്റിന്‍റെ വാതിൽ തുറന്നപ്പോൾ ഫഡ്നാവിസ് തന്‍റെ ഓഫിസിലേക്കും താക്കറെ ശിവസേനാ ഓഫിസിലേക്കുമാണ് പോയതെന്ന് ഇവർക്കൊപ്പമുണ്ടായിരുന്ന ബിജെപി എംഎൽഎ പ്രവീൺ ദരേക്കർ. രണ്ടു വശത്തേക്കു പോയത് താക്കറെ, ഭരണസഖ്യത്തിലേക്കു വരില്ലെന്ന സൂചനയാണെന്നും അദ്ദേഹം. മഹാരാഷ്‌ട്ര നിയമസഭയുടെ അവസാന സമ്മേളനമാണിത്. ധനമന്ത്രി അജിത് പവാർ ഇന്നു ബജറ്റ് അവതരിപ്പിക്കും. ഈ സമ്മേളനത്തിനുശേഷം സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും.

Trending

No stories found.

Latest News

No stories found.