ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിൽ സിആർഎഫും കരസേനയും പൊലീസും സംയുക്തമായാണ് ഓപ്പേറഷൻ നടത്തുന്നത്
udhampur encounter terrorists cornered

ജമ്മു കശ്മീരിലെ ഉധംപുരിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

Updated on

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ സൈന്യം ഭീകരരുമായി നടത്തിയ ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു. ഉധംപുർ ബസന്ദ്ഗഢിലെ ഭൂതു മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ താവളം കണ്ടെത്തി സൈന്യം വളഞ്ഞതായും ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

ഗുരുതരമായി പരുക്കേറ്റ സൈനികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമ്മു കശ്മീരിൽ സിആർഎഫും കരസേനയും പൊലീസും സംയുക്തമായാണ് ഓപ്പേറഷൻ നടത്തുന്നത്. വ്യാഴാഴ്ച രാവിലെ ആരംഭിച്ച ഓപ്പറേഷന് ബർസിഗലി എന്ന പേരാണിട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com