കുട്ടികൾക്ക് മനോഹരമായ തമിഴ് പേരുകൾ നൽകാൻ ഉദയനിധി സ്റ്റാലിന്‍റെ ആഹ്വാനം

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ ഇത് ആവശ്യമാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകൻ കൂടിയായ ഉദയനിധി
ഉദയനിധി സ്റ്റാലിൻ Udhayanidhi Stalin
ഉദയനിധി സ്റ്റാലിൻ
Updated on

ചെന്നൈ: തമിഴ്നാട്ടുകാർ തങ്ങളുടെ കുട്ടികൾക്ക് തമിഴ് പേരുകൾ തെരഞ്ഞെടുക്കണമെന്ന് ഉപമുഖ്യമന്ത്രിയും സിനിമ താരവുമായ ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുക്കാൻ ഇത് ആവശ്യമാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകൻ കൂടിയായ ഉദയനിധി അഭിപ്രായപ്പെട്ടു.

''പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഹിന്ദി അടിച്ചേൽപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. നേരിട്ട് ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അവർ വളഞ്ഞ വഴി തേടുകയാണ്'', കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ പേരെടുത്തു പറയാതെ ഉദയനിധി വിമർശിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെ തമിഴ്നാട് ഒരിക്കലും അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

''നവ ദമ്പതികൾ അവരുടെ കുട്ടികൾക്കായി മനോഹരമായ തമിഴ് പേരുകൾ തെരഞ്ഞെടുക്കണം'', ഉധയനിധി പറഞ്ഞു.

ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ സംസ്ഥാനത്തിന്‍റെ പ്രാതിനിധ്യം കുറയാതിരിക്കാൻ നവ ദമ്പതികൾ 16 കുട്ടികൾക്ക് വീതം ജന്മം നൽകണമെന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ ആഹ്വാനത്തിനു പിന്നാലെയാണ് ഉദയനിധി പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com