ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദ് ഉൾപ്പെടെ 8 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ‌ എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്
Umar Khalid and 8 others bail application denied for delhi riots conspiracy case

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദ് ഉൾപ്പെടെ 8 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

Updated on

ന്യൂഡൽ‌ഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ആക്ടിവിസ്റ്റ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി. കേസിലെ പ്രതികളായ 8 പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഇവർ കഴിഞ്ഞ 5 വർഷമായി ജയിലിൽ കഴിയുക‍യാണ്

2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ഗുഢാലേചന നടത്തിയെന്നാരോപിച്ചാണ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവരെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ‌ എന്നീ വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്.

2020 ഫെബ്രുവരി 23 ന് വടക്കുകിഴക്കൻ ഡൽഹിയിലാണ് കലാപം പൊട്ടിപുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഉണ്ടായ സംഘർഷത്തിൽ 53 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com