

ഉത്തർപ്രദേശിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ മരിച്ചു
ഹമീർപുർ: ഉത്തർപ്രദേശിലെ ഹമീർപുരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് 6 തൊഴിലാളികൾ മരണപ്പെടുകയും 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു അപകടമുണ്ടായത്.
പൊലീസും ദുരന്ത നിവാരണ സേനയും സംഭവ സ്ഥലത്ത് എത്തിച്ചേരുകയും രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ബന്ദ ജില്ലയിലെ ചില്ല സ്വദേശികളായ ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19) അടക്കമുള്ളവരാണ് മരണപ്പെട്ടത്.