കോൽക്കത്തയിൽ അണ്ടർവാട്ടർ മെട്രൊ ഓടിത്തുടങ്ങി

ഹൂഗ്ലി നദിക്കടിയിലൂടെയുള്ള മെട്രൊ പാത തുറന്നു പ്രധാനമന്ത്രി തുറന്നുകൊടുത്തു
കോൽക്കത്ത അണ്ടർവാട്ടർ മെട്രൊ ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രൊ ട്രെയ്‌നിൽ യാത്ര ചെയ്തപ്പോൾ.
കോൽക്കത്ത അണ്ടർവാട്ടർ മെട്രൊ ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മെട്രൊ ട്രെയ്‌നിൽ യാത്ര ചെയ്തപ്പോൾ.

കോൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർവാട്ടർ മെട്രൊ കോൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. കോൽക്കത്ത മെട്രൊയുടെ ഹൗറ മൈതാൻ-എസ്പ്ലാനോഡ് സെക്ഷനിൽ ഹൂഗ്ലി നദിക്കടിയിലൂടെ കടന്നുപോകുന്ന ഭാഗമാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തത്‌. ആകെ 16.6 കിലോമീറ്റർ ദൂരം വരുന്ന പദ്ധതിയിൽ നദിക്കടിയിലൂടെ 520 മീറ്റർ നീളത്തിലാണു തുരങ്കം. നദിയുടെ അടിത്തട്ടിൽ നിന്ന് 26 കിലോമീറ്റർ താഴെയാണിത്. 45 സെക്കൻഡിൽ ഈ ദൂരം പിന്നിടും.

കോൽക്കത്തയിലെ ഇരട്ട നഗരങ്ങളായ ഹൗറയെയും സാൾട്ട് ലേക്കിനെയും ബന്ധിപ്പിക്കുന്നതാണു പാത. ഇതേ സെക്ഷനിൽപ്പെട്ട ഹൗറയിലെ സ്റ്റേഷൻ 33 മീറ്റർ താഴെയാണു സ്ഥിതി ചെയ്യുന്നത്. ഇത് രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രൊ സ്റ്റേഷൻ കൂടിയാണ്.

പദ്ധതി ഉദ്ഘാടനം ചെയ്തശേഷം പ്രധാനമന്ത്രി സ്കൂൾ വിദ്യാർഥികൾക്കൊപ്പം മെട്രൊയിൽ സഞ്ചരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറും മോദിക്കൊപ്പമുണ്ടായിരുന്നു.

സവിശേഷതകൾ

  • ആകെ 16. 6 കിലോമീറ്റർ ദൂരം

  • 10.8 കിലോമീറ്റർ ഭൂമിക്കടിയിൽ

  • ഹൗറ മൈതാൻ- ഫൂൽബാഗൻ സെക്ഷനിൽ ഹൂഗ്ലീ നദിക്കടിയിലെ തുരങ്കം

  • അണ്ടർവാട്ടർ മെട്രൊയ്ക്ക് 6 സ്റ്റേഷനുകൾ

  • മൂന്നെണ്ണം ഭൂഗർഭ സ്റ്റേഷനുകൾ

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com