വാർത്താ ഏജൻസിയായ യുഎൻഐയുടെ ഓഫിസ് പൊലീസ് ബലമായി ഒഴിപ്പിച്ചു

രാജ‍്യതലസ്ഥാനത്തെ റഫി മാർഗിലുള്ള ഏജൻസിയുടെ ഓഫിസ് കെട്ടിടമാണ് ഒഴിപ്പിച്ചത്
uni office in delhi sealed after court order

വാർത്താ ഏജൻസിയായ യുഎൻഐയുടെ ഓഫിസ് പൊലീസ് ബലമായി ഒഴിപ്പിച്ചു

Updated on

ന‍്യൂഡൽഹി: വാർത്താ ഏജൻസിയായ യുണൈറ്റഡ് ന‍്യൂസ് ഓഫ് ഇന്ത‍്യയുടെ ഓഫിസ് പൊലീസും അർദ്ധസൈനിക വിഭാഗങ്ങളും ചേർന്ന് ബലമായി ഒഴിപ്പിച്ചു. രാജ‍്യതലസ്ഥാനത്തെ റഫി മാർഗിലുള്ള ഏജൻസിയുടെ ഓഫിസ് കെട്ടിടമാണ് അധികൃതർ സീൽ ചെയ്യുകയും പൂർണമായി ഏറ്റെടുക്കുകയും ചെയ്തത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നടപടി.

കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ അനുവദനീയമായ കാലാവധി കേന്ദ്ര ഭവന-നഗരകാര‍്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. യുഎൻഐ ഇതിനെതിരേ കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും തള്ളിയതോടെയാണ് ഒഴിപ്പിക്കൽ നടപടികളിലേക്ക് നീങ്ങിയത്.

മാധ‍്യമ സ്വാതന്ത്ര‍്യത്തിനു മേലുള്ള കടന്നു കയറ്റമാണിതെന്നും വനിതാ മാധ‍്യമപ്രവർത്തകരെ പൊലീസ് കൈയേറ്റം ചെയ്തതായും യുഎൻഐ പറഞ്ഞു. മാധ‍്യമപ്രവർത്തകരെ പൊലീസ് വലിച്ചിഴക്കുന്ന ദൃശ‍്യങ്ങൾ ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com