
മണിപ്പുരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു; 2 ജവാൻമാർക്ക് വീരമൃത്യു, 5 പേർക്ക് പരുക്ക്
file image
ഇംഫാൽ: മണിപ്പുരിലെ ബിഷ്ണുപൂർ ജില്ലയിൽ അസം റൈഫിൾസ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു. ആക്രമണത്തിൽ രണ്ട് ജവാൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആക്രമണം നടന്നത്. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോകുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം തോക്കുധാരികൾ മറഞ്ഞിരുന്ന ആക്രമണം നടത്തുകയായിരുന്നു.
നാട്ടുകാരും പൊലീസും ചേർന്ന് പരുക്കേറ്റ സൈനികരെ ആശുപത്രിയിലെത്തിച്ചു. സുരക്ഷാ സേന പ്രദേശത്ത് തെരച്ചിൽ നടത്തുകയാണ്. കൂടുതൽ അന്വേഷണത്തിനായി സേന പ്രദേശം വളഞ്ഞിരിക്കുകയാണ്.