ഏകീകൃത സിവിൽകോഡ്: ഗോത്ര വിഭാഗങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംപിയുടെ സ്വകാര്യ പ്രമേയം

വിഷയം ലോക്സഭ ചർച്ച ചെയ്തേക്കും.
ലോക് സഭ
ലോക് സഭ
Updated on

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് ലോക്സഭയിൽ സ്വകാര്യ പ്രമേയം അവതരിപ്പിക്കാനൊരുങ്ങി ബിജെപി എംപി സുശീൽ കുമാർ സിങ്. മണിപ്പൂരിനെ ചൊല്ലി പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധം കനക്കുന്നതിനിടെയാണ് ബിജെപി സ്വകാര്യ പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വിഷയം ലോക്സഭ ചർച്ച ചെയ്തേക്കും.

ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത ആചാരങ്ങളും വിശ്വാസങ്ങളും അതേ പടി നില നിർത്തിക്കൊണ്ട് സിവിൽ കോഡ് നടപ്പാക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുക. ഔറംഗ ബാദിൽ നിന്നുള്ള ബിജെപി എംപിയാണ് സുശീൽ കുമാർ. വിഷയം ലോക്സ ഭ ചർച്ച ചെയ്യുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

അതേ സമയം പാർലമെന്‍റിന്‍റെ ഇരു സഭകളും ഇന്നും മണിപ്പൂരിനെച്ചൊല്ലിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ ശബ്ദമുഖരിതമായി. പ്രതിപക്ഷ അംഗങ്ങൾ സഭ ബഹിഷ്കരിച്ചതിനു പിന്നാലെ രാജ്യസഭ സിനിമാട്ടോഗ്രഫി ബിൽ പാസ്സാക്കി.ബിൽ പ്രകാരം സിനിമ അന്യായമായി പകർത്തി പ്രദർശിപ്പിച്ചാൽ മൂന്നു വർഷം വരെ തടവും സിനിമാ നിർമാണച്ചെലവിന്‍റെ അഞ്ച് ശതമാനം പിഴയും ചുമത്താനാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com