വികസിത ഭാരതത്തിലേക്ക് ദിശയൂന്നി നാളെ ബജറ്റ് പ്രഖ്യാപനം

കാര്‍ഷിക, ഗ്രാമീണ, അടിസ്ഥാനസൗകര്യ വികസന, ടെക്നോളജി, ഹരിത ഇന്ധന മേഖലകള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യമുണ്ടാകും.
union budget 2024
union budget 2024

ബിസിനസ് ലേഖകൻ

കൊച്ചി: പൊതുതെരഞ്ഞെടുപ്പിനു മുമ്പായി വികസനവും ജനക്ഷേമവും സമന്വയിപ്പിച്ച് വികസിത ഭാരതത്തിലേക്ക് ദിശ നല്‍കുന്ന ബജറ്റ് പ്രഖ്യാപനത്തിനാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഒരുങ്ങുന്നത്.

രാഷ്‌ട്രീയമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് സ്ത്രീകൾക്കും ഗ്രാമീണ, കാര്‍ഷിക മേഖലകളിലുള്ളവര്‍ക്കും അധിക വരുമാനം ഉറപ്പുവരുത്തുന്ന നിരവധി പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന് വിലയിരുത്തുന്നു. ഭരണകക്ഷിയായ ബിജെപിക്ക് ഏറ്റവും അനുകൂലമായ സാഹചര്യത്തില്‍ ഭരണത്തുടര്‍ച്ച കൂടി കണക്കിലെടുക്കുന്ന നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. കാര്‍ഷിക, ഗ്രാമീണ, അടിസ്ഥാനസൗകര്യ വികസന, ടെക്നോളജി, ഹരിത ഇന്ധന മേഖലകള്‍ക്ക് ബജറ്റില്‍ പ്രാമുഖ്യമുണ്ടാകും.

തെരഞ്ഞെടുപ്പില്‍ വനിതകളുടെ വോട്ട് പരമാവധി ഉറപ്പുവരുത്താനായി കര്‍ഷക സ്ത്രീകള്‍ക്കുള്ള ക്ഷേമവിഹിതം നിലവിലുള്ള 6000 രൂപയില്‍ നിന്നും 9,000 രൂപയായി ഉയര്‍ത്താനുള്ള പ്രഖ്യാപനമാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. വനിതാ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കുന്ന വിവിധ നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

കാര്‍ഷിക, ഗ്രാമീണ മേഖലകളിലെ ഉത്പാദനക്ഷമത ഉയര്‍ത്താനും വിപണിയില്‍ കൂടുതല്‍ പണമെത്തിക്കാനും പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കും. ദാരിദ്ര്യ വിമുക്ത ഇന്ത്യയ്ക്കായി സൗജന്യ ഭക്ഷ്യ, ധാന്യ പദ്ധതി അഞ്ച് വര്‍ഷം കൂടി നീട്ടാന്‍ നേരത്തെ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റങ്ങള്‍ ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകും. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ചുവടുപിടിച്ച് വിദേശ സര്‍വകലാശാലകളെ ആകര്‍ഷിക്കാന്‍ നടപടികളുണ്ടാകും. വിദ്യാഭ്യാസ വായ്പകളുടെ പലിശയ്ക്ക് സബ്സിഡി അനുവദിക്കണമെന്നത് വിദ്യാർഥി സമൂഹത്തിന്‍റെ ദീര്‍ഘകാല ആവശ്യമാണ്.

പ്രകൃതി സൗഹ്യദ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഭാഗമായി ഹരിത, സൗരോര്‍ജം, കാറ്റാടി, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയുടെ നിർമാണ മേഖലയ്ക്കുള്ള നികുതി ഇളവുകളും ആനുകൂല്യങ്ങളും വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.