
ന്യൂഡൽഹി: ജീവൻ രക്ഷാ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് നികുതി പൂർണമായും ഒഴിവാക്കി. ക്യാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾക്കുള്ള 32 ജീവൻ രക്ഷാ മരുന്നുകളുടെ വിലയാണ് ഇതോടെ കുറയുന്നത്.
മാത്രമല്ല ആറ് മരുന്നുകളുടെ നികുതി അഞ്ച് ശതമാനമായി കുറച്ചിട്ടുമുണ്ട്. ഇതിനു പുറമേ 37 മരുന്നുകളും രോഗികളെ സഹായിക്കുന്നതിനുള്ള 13 പദ്ധതികളും നികുതിയിൽ നിന്ന് ഒഴിവാക്കി.
മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ ക്യാൻസർ സെന്‍ററുകൾ ആരംഭിക്കും എന്നതാണ് ആരോഗ്യ മേഖലയെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ബജറ്റ് പ്രഖ്യാപനം.