കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്; സമ്മേളനം ജനുവരി 31 മുതൽ

ഇത്തവണ ധനമന്ത്രി നിർമ്മലാ സീതാരാമൻ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക
Nirmala sitharaman
Nirmala sitharaman

ന്യൂഡൽഹി: ഈ വർഷത്തെ പാർലമെന്‍റ് ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ ചേരാൻ തീരുമാനം. തെരഞ്ഞെടുപ്പ് വർഷമായതിനാൽ സാധാരണ ഗതിയിൽ ഇടക്കാല ബജറ്റാണ് അവതരിപ്പിക്കാറ്, എന്നാൽ ഇത്തവണ ധനമന്ത്രി നിർമ്മലാ സീതാരാമൻ സമ്പൂർണ ബജറ്റാണ് അവതരിപ്പിക്കുക.

ഫെബ്രുവരി 1 നാണ് ബജറ്റ് അവതരണം. രണ്ടാം മോദി സർക്കാരിന്‍റെ അവസാനത്തെ ബജറ്റാണ് ഇത്. സമ്മേളനത്തിന് മുന്നോടിയായി 31ന് രാഷ്ട്രപതി ഇരു സഭകളേയും അഭിസംബോധന ചെയ്യും.

Trending

No stories found.

Latest News

No stories found.