കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഈയാഴ്ച ഉണ്ടായേക്കും

ബിജെപിക്ക് പുതിയ ടീമും ഉടനുണ്ടാകും
Union Cabinet reshuffle

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന

Updated on

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ അഴിച്ചുപണിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീന്‍റെ കീഴിൽ പുതിയ ടീമിന്‍റെ പ്രഖ്യാപനവും ഈയാഴ്ചയുണ്ടായേക്കും. ഇതുസംബന്ധിച്ച അണിയറ ചർച്ചകൾ അന്തിമഘട്ടത്തിലെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. സംഘടനാ തലത്തിൽ യുവാക്കൾക്ക് പ്രാമുഖ്യം നൽകുന്ന അഴിച്ചുപണിക്കാണ് ബിജെപി നേതൃത്വം തയാറെടുക്കുന്നത്. മന്ത്രിസഭയിൽ പ്രകടന മികവിനും സഖ്യകക്ഷി പരിഗണനകൾക്കും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടുള്ള സംസ്ഥാന പ്രാതിനിധ്യത്തിനുമാണു പ്രാമുഖ്യം. ചില കേന്ദ്ര മന്ത്രിമാരെ സംഘടനാ രംഗത്തേക്ക് മാറ്റിയേക്കും. മന്ത്രിസഭയിൽ വകുപ്പുമാറ്റത്തിനുള്ള സാധ്യതയും തള്ളാനാവില്ല.

സിബിഎസ്ഇ പരീക്ഷാ വീഴ്ചയും നീറ്റ് ചോദ്യ പേപ്പർ ചോർച്ചയും മൂലം പ്രതിരോധത്തിലായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽ നിന്നു പുറത്താകുമെന്ന അഭ്യൂഹം ശക്തമാണ്.

സീഷെൽസിൽ നിന്ന് ഇന്നു മടങ്ങിയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂലൈ ആറിന് ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലൻഡ് പര്യടനത്തിനു പോകും. 11 വരെയാണ് ത്രിരാഷ്‌ട്ര പര്യടനം. ജൂലൈ ഒന്നു മുതൽ മൂന്നു വരെ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകൈച്ചി ഇന്ത്യയിലുണ്ട്. ഈ സാഹചര്യത്തിൽ ജൂലൈ മൂന്നിനും ആറിനുമിടയ്ക്ക് മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സാധ്യത തള്ളാനാവില്ല.

കേന്ദ്ര മന്ത്രിമാരായ പങ്കജ് ചൗധരി, ഹർഷ് മൽഹോത്ര എന്നിവരെ അടുത്തിടെ യഥാക്രമം യുപി, ഡൽഹി സംസ്ഥാന അധ്യക്ഷരായി നിയമിച്ചിരുന്നു. ഒരാൾക്ക് ഒരു പദവി എന്ന തത്വം പിന്തുടരുന്നതിനാൽ ഇരുവരും സംഘടനാ തലത്തിൽ മാത്രമായി മാറിയേക്കും.

ജോർജ് കുര്യന്‍റെയും രവനീത് സിങ് ബിട്ടുവിന്‍റെയും രാജ്യസഭാ ടേം അവസാനിച്ചെങ്കിലും പുതുക്കിയിട്ടില്ല. ജോർജ് കുര്യൻ ഇതിനകം കേന്ദ്ര മന്ത്രിസഭയിൽ നിന്നു രാജിവച്ചു. ബിട്ടു മന്ത്രിസഭയിൽ തുടരുകയാണ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബിട്ടുവിനോട് നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ബിയാന്ത് സിങ്ങിന്‍റെ പേരക്കുട്ടിയാണു ബിട്ടു. സംസ്ഥാനത്ത് ശക്തമായ സ്വാധീനമുള്ള ജാട്ട് സിഖ് സമുദായാംഗവുമാണ്.

പശ്ചിമ ബംഗാളിലെ ബിജെപിയുടെ കന്നി വിജയത്തിന് മന്ത്രിസഭാ പുനഃസംഘടനയിൽ സമ്മാനം നൽകുമെന്നാണ് കരുതുന്നത്. കൂടാതെ, തൃണമൂൽ കോൺഗ്രസ്, ശിവസേന (യുബിടി), ആം ആദ്മി പാർട്ടി എന്നി പിളർത്തി എൻഡിഎയിലെത്തിയവരെയും പരിഗണിച്ചേക്കും. എന്നാൽ, വിമതരുടെ അംഗത്വം സംബന്ധിച്ച ലോക്സഭാ സ്പീക്കറുടെ തീരുമാനത്തിനുശേഷം മാത്രം ഇതു പരിഗണിച്ചാൽ മതിയെന്ന നിർദേശവും ബിജെപി നേതൃത്വത്തിനു മുന്നിലുണ്ട്. വിമതർക്കെതിരേ ഇതേ പാർട്ടികളുടെ ഔദ്യോഗിക പക്ഷം കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ആവശ്യമുന്നയിച്ചിട്ടുണ്ട്. സ്പീക്കർ ഇതു തള്ളിയാലും ഔദ്യോഗിക പക്ഷം കോടതിയെ സമീപിച്ചേക്കാം. ഇതുണ്ടാക്കുന്ന നിയമപ്രശ്നങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കരുതെന്ന നിർബന്ധമുണ്ട് ബിജെപി നേതൃത്വത്തിന്.

കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിങ് പുരിയുടെയും ബി.എൽ. വർമയുടെയും കാലാവധി നവംബറിൽ അവസാനിക്കും. ഇവർക്ക് മന്ത്രിസഭാംഗത്വം നീട്ടിക്കൊടുക്കുമോ എന്നതും കാണാനിരിക്കുന്നു. കർണാടക ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട്, മധ്യപ്രദേശ് ഗവർണർ മംഗുഭായ് പട്ടേൽ, ഉത്തരാഖണ്ഡ് ഗവർണർ ലെഫ്റ്റനന്‍റ് ജനറൽ ഗുർമീത് സിങ് എന്നിവരുടെ കാലാവധിയും അവസാനിക്കുകയാണ്. മന്ത്രിസഭയിൽ നിന്നു പുറത്താകുന്നവർ ഗവർണറായേക്കുമെന്നും കരുതുന്നു.

കഴിഞ്ഞ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ കണ്ടതോടെയാണ് മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ജീവൻവച്ചത്. 25ന് അമിത് ഷായും രാഷ്‌ട്രപതിയെ കണ്ടതോടെ സൂചനകൾ ശക്തമായി.

logo
Metro Vaartha
www.metrovaartha.com