കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ആശുപത്രിയിൽ; ആൻജിയോഗ്രാഫിക്ക് വിധേയനായി

നിലവിൽ നഡ്ഡയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി
Union Health Minister J.P. Nadda

കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ

Updated on

ന്യൂഡൽഹി: ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് കൊറോണറി ആൻജിയോഗ്രാഫി നടത്തിയതായി എയിംസ് അറിയിച്ചു.

നിലവിൽ നഡ്ഡയുടെ ആരോഗ്യനില തൃപ്തികരമാണെന്നും കാർഡിയോളജി വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com