നിപ: ഏത് സഹചര്യത്തേയും നേരിടാൻ തയാറാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ

നിപ രോഗബാധ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു
Mansukh Mandaviya
Mansukh Mandaviyafile
Updated on

ന്യൂഡൽഹി: കേരളത്തിൽ ഒന്നിലധികം നിപ കേസുകൾ റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ബിഎസ്എൽ-3 ലാബോറട്ടറികൾ ഉൾപ്പെടെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്.ബിഎസ്എൽ-3 സൗകര്യമുള്ള ബസുകളും ഒരുക്കിയിട്ടുണ്ടെന്നും ഏത് സഹചര്യത്തേയും നേരിടാൻ കേന്ദ്രം തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.

അതിനിടെ, നിപ രോഗബാധ പരിശോധനയ്ക്കയച്ച 42 സാമ്പിളുകളും നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. കുറച്ച് പരിശോധന ഫലങ്ങൾ കൂടി അറിയാനുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. വേഗത്തിൽ കണ്ടെത്തുന്നതിനായി പൊലീസിന്‍റെ സഹായം കൂടി തേടും. കുറച്ച് ദിവസത്തിനുള്ളിൽ എല്ലാ പോസിറ്റീവ് കേസിന്റെയും സമ്പർക്കപ്പട്ടിക പൂർണമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com