ഒടിടി പ്ലാറ്റ് ഫോമില്‍ അശ്ലീലവും അസഭ്യവും വര്‍ധിക്കുന്നു, ക്രിയേറ്റിവിറ്റിയുടെ പേരിൽ സംസ്‌കാരശൂന്യത അനുവദിക്കില്ല; മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സംസ്‌കാരശൂന്യത അനുവദിക്കാനാവില്ല, കർശന നടപടിയുണ്ടാകുമെന്നും അനുരാ​ഗ് താക്കൂര്‍ മുന്നറിയിപ്പ് നല്‍കി
ഒടിടി പ്ലാറ്റ് ഫോമില്‍ അശ്ലീലവും അസഭ്യവും വര്‍ധിക്കുന്നു, ക്രിയേറ്റിവിറ്റിയുടെ പേരിൽ സംസ്‌കാരശൂന്യത അനുവദിക്കില്ല; മുന്നറിയിപ്പുമായി കേന്ദ്ര മന്ത്രി
Updated on

ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് താക്കൂര്‍. ഒടിടി പ്ലാറ്റ്ഫോമുകളില്‍ അസഭ്യ കണ്ടന്‍റുകള്‍ വർധിക്കുന്നുവെന്ന പരാതി ​ഗൗരവത്തോടെ കാണുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ സംസ്‌കാരശൂന്യത അനുവദിക്കാനാവില്ല, കർശന നടപടിയുണ്ടാകുമെന്നും അനുരാ​ഗ് താക്കൂര്‍ മുന്നറിയിപ്പ് നല്‍കി.

ക്രിയേറ്റിവിറ്റിയുടെ പേരിൽ എന്തും അനുവദിക്കില്ല. ഈ പ്ലാറ്റുഫോമുകളില്‍ അശ്ലീലതയ്ക്കല്ല, സര്‍ഗാത്മകതയ്ക്കാണ് സ്വാതന്ത്ര്യം നല്‍കിയത്. ഇത് സംബന്ധിച്ച ചട്ടങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അതിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി പരാതികൾ വർധിച്ച് വരികയാണ്. ഇത് മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. 'കോളെജ് റൊമാൻസ്' എന്ന വെബ് സീരീസിനെതിരെ ദില്ലി ഹൈക്കോടതി രൂക്ഷമായ പരാമർശം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് മന്ത്രി ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിട്ടുള്ളത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com