ജാതി സംവരണം നിർത്തലാക്കണമെന്ന ആവശ‍്യം; പ്രതിഷേധക്കാരുമായി ചർച്ച നടത്തി കേന്ദ്ര മന്ത്രി

തന്‍റെ എക്സ് പോസ്റ്റിലൂടെയാണ് കൂടിക്കാഴ്ച നടത്തിയ കാര‍്യം കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ അറിയിച്ചത്
Union Minister holds talks with protesters, demands abolition of caste reservation

കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ

Updated on

ന‍്യൂഡൽഹി: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം നിർത്തലാക്കി സാമ്പത്തിക സംവരണം വേണമെന്ന് ആവശ‍്യപ്പെട്ട് രാജ‍്യതലസ്ഥാനത്ത് ഓഗസ്റ്റ് 21ന് പ്രതിഷേധം നടത്തിയവരുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ.

തന്‍റെ എക്സ് പോസ്റ്റിലൂടെയാണ് കൂടിക്കാഴ്ച നടത്തിയ കാര‍്യം മന്ത്രി അറിയിച്ചത്. എന്നാൽ പ്രതിഷേധക്കാർ മുന്നോട്ടുവച്ച ആവശ‍്യങ്ങളെ പറ്റി പരാമർശിക്കുകയോ ചർച്ചയിൽ എന്താണ് നടന്നതെന്നോ വിശദീകരിക്കാൻ അദ്ദേഹം തയാറായില്ല.

സൗഹൃദപരമായ ചർച്ചകൾ നടന്നെന്നും വിഷയവുമായി ബന്ധപ്പെട്ട് വീണ്ടും കാണുമെന്ന് മാത്രമായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്. ഹർഷ ദുബെ, റാൻ ബഹാദൂർ സിങ് ചൗഹാൻ, മൃത‍്യുഞ്ജയ് പഥക് എന്നിവരടങ്ങുന്ന സംഘവുമായി ചർച്ച നിശ്ചയിച്ചിട്ടുണ്ടെന്ന കാര‍്യം കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചിരുന്നില്ല. വിദ‍്യാർഥികളുടെ ആശങ്കകൾ കേൾക്കാനും പരിഹരിക്കാനുമാണ് ഇവരുമായുള്ള കൂടിക്കാഴ്ചയെന്ന് ഒരു മുതിർന്ന ബിജെപി നേതാവ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com