കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

മതവിഭാഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപടികൾ ശക്തിപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.
Union Minister Ramdas Athawale meets Kanthapuram

കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ കാന്തപുരവുമായി കൂടിക്കാഴ്ച നടത്തി

Updated on

ദുബായ്: കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് അത്താവാലെ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തി. യുഎഇ ഭരണകൂടം ദൃഢനിശ്ചയക്കാർക്ക് “ആസ്ഹാബ് അൽ ഹിമം”എന്ന ബഹുമതി പദവി നൽകി അവരുടെ ജീവിത നിലവാരം ഉയർത്താൻ സ്വീകരിക്കുന്ന നയങ്ങളെ പ്രശംസിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യയിലും സമാനമായ പദ്ധതി കൾ നടപ്പിലാക്കണമെന്ന് മന്ത്രിയോട് നിർദേശിച്ചു.

മതവിഭാഗങ്ങൾ തമ്മിലുള്ള കലഹങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ കൂടുതൽ ശ്രദ്ധിക്കണമെന്നും, പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി നടപടികൾ ശക്തിപ്പെടുത്തണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

മർകസിന്‍റെ സേവന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും കരന്തുർ മർകസ് ഉടൻ നേരിട്ട് സന്ദർശിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com