
ന്യൂഡൽഹി: യുഎസ് മാധ്യമമായ ദി ന്യൂയോർക്ക് ടൈംസ് ഇന്ത്യയെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമെഷൻ ആൻഡ് ബ്രോഡ് കാസ്റ്റിങ് മന്ത്രി അനുരാഗ് ഠാക്കൂർ. ന്യൂയോർക്ക് ടൈംസിൽ കാശ്മീരിലെ മാധ്യമ സ്വാതന്ത്രത്തെക്കുറിച്ചുള്ള ലേഖനം വെറും കെട്ടുകഥയാണെന്നും ഠാക്കൂർ ട്വിറ്ററിൽ കുറിച്ചു.
'കെട്ടുകഥയും ദോഷഫലങ്ങൾ ഉളവാക്കുന്നതുമായ ഈ ലേഖനം ഇന്ത്യയ്ക്കും അതിന്‍റെ ജനാധിപത്യ സ്ഥാപനങ്ങൾക്കും മൂല്യങ്ങൾക്കും എതിരായ സംഘടിത ആശപ്രചാരണം നടത്തുകയെന്ന ലക്ഷ്യത്തിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്' എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. കശ്മീരിലെ വാർത്തയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരെയായിരുന്നു ലേഖനം. ഇതിനെതിരെയാണ് അനുരാഗ് ഠാക്കൂറിന്‍റെ ട്വിറ്റർ പോസ്റ്റ്.