ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അതിജീവിത സുപ്രീംകോടതിയിലേക്ക്

അപ്പീൽ നൽകും മുൻപ് അതിജീവിത രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്
unnao rape case survivor moves to supreme court

ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അതിജീവിത സുപ്രീംകോടതിയിലേക്ക്

Updated on

ന്യൂഡല്‍ഹി: ഉന്നാവ് ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ അതിജീവിത സുപ്രീംകോടതിയിലേക്ക്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്റെ ജീവപര്യന്തം ശിക്ഷയാണ് കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി മരവിപ്പിക്കുകയായിരുന്നു.

അപ്പീൽ നൽകും മുൻപ് അതിജീവിത രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണുമെന്ന് അറിയിച്ചിട്ടുണ്ട്. സെൻ ഗാറിൽ നിന്ന് ഭീഷണി തുടരുകയാണെന്നും നീതി വേണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെയും സോണിയ ഗാന്ധിയെയും കണ്ടിരുന്നു.

സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും അതീജീവിതയുടെ മാതാവ് പറഞ്ഞു. ഹൈക്കോടതി നടപടിക്കെതിരേ കഴിഞ്ഞ ദിവസം രാത്രി ഇന്ത്യാ ഗേറ്റിന് സമീപം കൊടുംതണുപ്പിലാണ് അതിജീവിത പ്രതിഷേധം നടത്തിയിരുന്നു. അതിജീവിതയേയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും പിന്നീട് ഇവരെ ഡൽഹിയിലെ വീട്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com