വിവാഹബന്ധത്തിൽ നിർബന്ധിത പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ല: ഛത്തീസ്ഗഢ് ഹൈക്കോടതി

രാജ്യത്ത് വൈവാഹിക ബലാത്സംഗം കുറ്റകരമല്ല
Unnatural Sex With Wife Without Consent Not Offence Chhattisgarh High Court
വിവാഹബന്ധത്തിൽ നിർബന്ധിത പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ല: ഛത്തീസ്ഗഢ് ഹൈക്കോടതി
Updated on

ന്യൂഡൽഹി: ഭാര്യയുടെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാനാകില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി. പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് പിന്നാലെ ഭാര്യ മരിച്ച കേസിൽ വിധി പറയവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സ്ത്രീക്ക് 15 വയസിന് മുകളിൽ പ്രായമുണ്ടെങ്കിൽ ഭാര്യമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധമടക്കമുള്ളവ ബലാത്സംഗമായോ ക്രിമിനൽ കുറ്റകൃത്യമായോ കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി യുവാവിന്‍റെ മേൽ ചുമത്തിയിരുന്ന സെക്ഷൻ 376, 377 എന്നീ വകുപ്പുകൾ നിലനിൽക്കില്ലെന്ന് വ്യക്തമാക്കി.

2017 ലാണ് യുവതി മരിക്കുന്നത്. അന്ന് തന്‍റെ സമ്മതമില്ലാതെ ഭര്‍ത്താവ് ബല പ്രയോഗത്തിലൂടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായി യുവതി മരണ മൊഴി നൽകിയിരുന്നു. മലദ്വാരത്തില്‍ ഉണ്ടായ സുഷിരവും പെരിടോണിറ്റിസുമാണ് യുവതിയുടെ മരണത്തിനിടയാക്കിയ കാരണമെന്ന് ഡോക്‌ടർ സ്ഥിരീകരിച്ചിരുന്നു.

തുടർന്ന് അറസ്റ്റിലായ യുവാവിനെതിരേ ചുമത്തിയ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം, കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യ എന്നീ കുറ്റങ്ങൾ വിചാരണ കോടതി ശരിവയ്ക്കുകയും ഇയാളെ 10 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. തുടർന്ന് കേസ് പരിഗണിച്ച ഹൈക്കോടതി യുവാവിന് ശിക്ഷയിൽ നിന്നും ഇളവ് നൽകി.

രാജ്യത്ത് വൈവാഹിക ബലാത്സംഗം (marital rape) കുറ്റകരമല്ല. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റകരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിരവധി ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. അന്ന് വൈവാഹിക ബലാത്സംഗം കുറ്റമാകരമാക്കുന്നതിനെതിരേ കേന്ദ്രം നിലപാടറിയിച്ച് രംഗത്തെത്തിയിരുന്നു.

ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഢ് അധ്യഷനായ ബെഞ്ചായിരുന്നു ഹർജികൾ പരിഗണിച്ചിരുന്നത്. എന്നാൽ അദ്ദേഹം വിരമിച്ചതോടെ ഹർജികൾ തീർപ്പാവാതെ കിടക്കുകയാണ്. ഇനി ഹർജികൾ മറ്റൊരു ബെഞ്ച് പരിഗണിച്ച് തീർപ്പാക്കേണ്ടതുണ്ട്. എന്നാൽ ഇത്തരം ഹർജികളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കോടതികളല്ല, നിയമനിർമ്മാണ സഭയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com