പാക്കിസ്ഥാനെതിരേ യുഎൻ പ്രമേയം പാസാക്കില്ല: ശശി തരൂർ

പ്രമേയം വന്നാൽ, സമാധാനം പുനസ്ഥാപിക്കണമെന്ന ആഹ്വാനം മാത്രമായിരിക്കും അതിലുണ്ടാകുക എന്നും യുഎൻ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള തരൂർ വിലയിരുത്തുന്നു
പ്രമേയം വന്നാൽ, സമാധാനം പുനസ്ഥാപിക്കണമെന്ന ആഹ്വാനം മാത്രമായിരിക്കും അതിലുണ്ടാകുക എന്നും യുഎൻ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള തരൂർ വിലയിരുത്തുന്നു | UNSC won't pass resolution against Pakistan, Says Shashi Tharoor
ശശി തരൂർ
Updated on

തിരുവനന്തപുരം: ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ പാക്കിസ്ഥാനെതിരേ രൂക്ഷ വിർശനമുയർന്നെങ്കിലും, പഹൽഗാം ഭീകരാക്രമണ വിഷയത്തിൽ രക്ഷാസമിതി പാക്കിസ്ഥാനെതിരേ പ്രമേയം പാസാക്കാൻ സാധ്യതയില്ലെന്ന് ശശി തരൂർ എംപി.

രക്ഷാസമിതി അംഗത്വമുള്ള രാജ്യങ്ങൾ മാത്രം പങ്കെടുത്ത രഹസ്യ യോഗമായിരുന്നതിനാൽ അവിടെ എന്തൊക്കെയാണ് ചർച്ച ചെയ്യപ്പെട്ടതെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നും യുഎൻ അണ്ടർ സെക്രട്ടറിയായി മുൻപ് പ്രവർത്തിച്ചിട്ടുള്ള തരൂർ പറയുന്നു.

പാക്കിസ്ഥാനെതിരേ രക്ഷാസമിതിയിൽ പ്രമേയം വന്നാൽ ചൈന വീറ്റോ ചെയ്യുമെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് പാക്കിസ്ഥാനെതിരേ പ്രമേയം പാസാകില്ലെന്നു പറയുന്നത്.

അതുപോലെ, ഇന്ത്യക്കെതിരേ പ്രമേയം വന്നാലും വിവിധ രാജ്യങ്ങളുടെ എതിർപ്പ് കാരണം പാസാകില്ലെന്നും തരൂർ വിലയിരുത്തുന്നു.

ഇങ്ങനെയൊരു സാഹചര്യത്തിൽ, പ്രമേയം വന്നാൽ, സമാധാനം പുനസ്ഥാപിക്കണമെന്ന ആഹ്വാനം മാത്രമായിരിക്കും അതിലുണ്ടാകുക എന്നും തരൂർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com