മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ വലതുപക്ഷ സംഘടന ശുദ്ധീകരണം നടത്തിയ സംഭവം; പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ മാപ്പ് പറയണമെന്നാണ് തങ്ങളുടെ ആവശ‍്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു
untouchability allegation by kharge; congress to hold nationwide protest

മല്ലികാർജുൻ ഖാർഗെ

Updated on

ന‍്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിൽ വലതുപക്ഷ സംഘടന ശുദ്ധീകരണം നടത്തിയ സംഭവത്തിൽ രാജ‍്യവ‍്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ മാപ്പ് പറയണമെന്നാണ് തങ്ങളുടെ ആവശ‍്യമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.

അതേസമയം, വിഷ‍യം പരിശോധിച്ചു വരുകയാണെന്നും ആരോപണം നേരിടുന്ന ശ്രീരാമസേനയുമായി തങ്ങൾക്ക് ബന്ധമില്ലെന്നുമാണ് ബിജെപി പറയുന്നത്. എന്നാൽ സാംസ്കാരിക, അധ‍്യാത്മിക പരിപാടികൾക്കാണ് വേദി ഉപയോഗിക്കാറുള്ളതെന്നും രാഷ്ട്രീയ പരിപാടി സംഘടിപ്പിച്ചതുകൊണ്ടാണ് ശുദ്ധീകരിച്ചതെന്നുമാണ് ശ്രീരാംസേനയുടെ വിശദീകരണം. താൻ ദളിതനായതുകൊണ്ടാണ് അപമാനം നേരിട്ടതെന്നും രാജ‍്യത്ത് തൊട്ടുകൂടായ്മ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ഖാർഗെ പറഞ്ഞിരുന്നു.

logo
Metro Vaartha
www.metrovaartha.com