യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്
up 8 killed 43 injured in truck tractor collision in bulandshahr

യുപിയിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം; 8 മരണം, 43 പേർക്ക് പരുക്ക്

Updated on

ലഖ്നൗ: ഉത്തർപ്രദേശിൽ ട്രാക്റ്റർ കണ്ടെയ്നറുമായി കൂട്ടിയിടിച്ച് അപകടം. 8 പേർ മരിച്ചു, 43 പേർക്ക് പരുക്ക്. കസ്കഞ്ചിൽ നിന്ന് രാജസ്ഥാനിലെ ഗോഗമേഡിയിലേക്ക് പോവുക‍യായിരുന്ന ട്രാക്‌ടർ ആണ് അപകടത്തിൽപെട്ടത്. ബുലന്ദ്ഷഹർ-അലിഗഢ് അതിർത്തിയിൽ അർണിയ ബൈപ്പാസിന് സമീപം തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്.

അമിതവേഗത്തിലെത്തിയ കണ്ടെയ്നർ ട്രക്കിലേക്ക് ഇടിച്ചാണ് അപകടമുണ്ടായതെന്ന് യുപി എസ്പി ദിനേശേ കുമാർ സിങ് അറിയിച്ചു. 61 ഓളം ആളുകളാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. പരുക്കേറ്റവരിൽ 3 പേരുടെ നില ഗുരുതരമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com