'മൂല‍്യങ്ങളില്ലാത്ത കുടുംബ പാർട്ടികൾ'; കോൺഗ്രസിനെയും സമാജ്‌വാദി പാർട്ടിയെയും വിമർശിച്ച് യോഗി ആദിത‍്യനാഥ്

ഗോരഖ്‌പൂരിൽ ബിജെപി സംഘടിപ്പിച്ച 'ജൻ ചൗപാൽ' എന്ന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു യോഗി ആദിത‍്യനാഥ്
up cm yogi adityanath against samajwadi party and congress

യോഗി ആദിത‍്യനാഥ്

Updated on: 

ലഖ്നൗ: കോൺഗ്രസും സമാജ്‌വാദി പാർട്ടിയും മൂല‍്യങ്ങളും തത്വങ്ങളുമില്ലാത്ത കുടുംബ പാർട്ടികളാണെന്ന് ഉത്തർപ്രദേശ് മുഖ‍്യമന്ത്രി യോഗി ആദിത‍്യനാഥ്. ഗോരഖ്‌പൂരിൽ ബിജെപി സംഘടിപ്പിച്ച 'ജൻ ചൗപാൽ' എന്ന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയിൽ ജനാധിപത‍്യപരമായ ഘടന ഉള്ളതിനാൽ ബൂത്ത് തലത്തിൽ പ്രവൃത്തിക്കുന്ന പ്രവർത്തകന് പോലും പാർട്ടിയുടെ ഉന്നത പദവികൾ വഹിക്കാൻ കഴിയുമെന്നാണ് അദ്ദേഹം പറ‍യുന്നത്. ജനാധിപത‍്യപരമായി ലോകമെമ്പാടും പ്രവൃത്തിക്കുന്ന രാഷ്ട്രീയ സംഘടനകളിൽ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.

ആരാകും കോൺഗ്രസിന്‍റെ പ്രസിഡന്‍റെന്നും പാർട്ടിയുടെ വിവിധ ചുമതലകൾ ആരു വഹിക്കുമെന്നും ചോദിച്ച അദ്ദേഹം അത് നെഹ്റു- ഗാന്ധി കുടുംബങ്ങളിൽ നിന്നുള്ളവരോ അവരുമായി അടുത്ത ബന്ധമുള്ളവരോ ആയിരിക്കുമെന്ന് കൂട്ടിച്ചേർത്തു. ആ സ്ഥാനങ്ങളിലേക്ക് മറ്റാർക്കും എത്താൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.