യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അമ്മ അന്തരിച്ചു

ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം
up cm yogi adityanaths mother passed away

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അമ്മ  സാവിത്രി ദേവി‍യും

file image

Updated on: 

ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ അമ്മ സാവിത്രി ദേവി അന്തരിച്ചു. 91 വയസായിരുന്നു. ഉത്തരാഖണ്ഡിലെ പൗരി ഗർവാൾ ജില്ലയിലുള്ള പഞ്ചൂർ ഗ്രാമത്തിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു മരണമെന്നാണ് വിവരം. അന്ത്യകർമ്മങ്ങൾ ശനിയാഴ്ച ഹരിദ്വാറിൽ നടക്കും. മരണവാർത്ത അറിഞ്ഞതിനു പിന്നാലെ നിരവധി പ്രമുഖരാണ് അനുശോചനം അറിയിച്ചെത്തിയത്.

കേന്ദ്രമന്ത്രി പങ്കജ് ചൗധരി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തുടങ്ങി നിരവധി പേർ കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേർന്നും അനുശോചിച്ചും സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവച്ചു.