കുടുംബത്തോടൊപ്പം സെൽഫി; പൊലീസുകാരനെതിരേ അന്വേഷണവും സ്ഥലംമാറ്റവും

500 ന്‍റെ നോട്ടുകെട്ടുകൾക്കിടയിൽ നിന്നായിരുന്നു സെൽഫി
കുടുംബത്തോടൊപ്പം സെൽഫി; പൊലീസുകാരനെതിരേ അന്വേഷണവും സ്ഥലംമാറ്റവും
Updated on

ലക്നൗ: ഒരു സെൽഫി കാരണം പണി ചോദിച്ച് വാങ്ങിയിരിക്കുകയാണ് പൊലീസുക്കാരന്‍. രമേശ് ചന്ദ്ര സഹാനി എന്ന പൊലീസുക്കാരനാണ് തന്‍റെ കുടംബത്തോടൊപ്പമുള്ള സെൽഫി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്ഥലമാറ്റവും ജോലി തെറിക്കും എന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിയത്.

ഉത്തർപ്രദേശിലാണ് സംഭവം. 500 ന്‍റെ നോട്ടുക്കെട്ടുകൾക്കിടയിൽ നിന്നായിരുന്നു സെൽഫി. ഈ ചിത്രം പങ്കുവച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ഇതോടെ പൊലീസുകാരനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ഉന്നത ഉദ്യോഗസ്ഥർ. ഇയാളെ നിലവിൽ സ്ഥലം മാറ്റിയിരിക്കുകയാണ്. 14 ലക്ഷം രൂപയുടെ നോട്ടുകൾക്കു നടുവിലിരുന്നാണ് ഭാര്യക്കും 2 മക്കൾക്കൊപ്പമുള്ള സെൽഫി രമേശ് എടുത്തത്.

എന്നാലിത് 2021 നവംബർ 14 ന് എടുത്ത ചിത്രമാണെന്നും തന്‍റെ കുടുംബസ്വത്ത് വിറ്റപ്പോൾ കിടിയ പണമാണിതെന്നുമാണ് പൊലീസുകാരന്‍റെ വിശദീകരണം. എന്തായലും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com