

അയോധ്യ: രാമക്ഷേത്രത്തിൽ 22ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി അയോധ്യയിൽ പട്ടം പറത്തൽ ഉത്സവം. 19നും 21നും ഇടയിൽ പട്ടംപറത്തൽ ഉത്സവം നടത്താനാണ് അയോധ്യ വികസന അഥോറിറ്റിയുടെ തീരുമാനം.
രാജ്യത്തും ലോകത്താകെയും പട്ടംപറത്തലിൽ മികവു പുലർത്തുന്നവരെ പങ്കെടുപ്പിച്ചാകും പരിപാടി. സ്വകാര്യ ഏജൻസിക്കാണു പരിപാടിയുടെ ചുമതലയെന്നും അഥോറിറ്റി അറിയിച്ചു. വിവിഐപികൾ ഉൾപ്പെടെ 750 പേർക്ക് സന്ദർശക ഗ്യാലറിയിൽ ഇരിപ്പിടമൊരുക്കും.