"ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥികൾ വിട്ടു നിൽക്കണം, ഇല്ലെങ്കിൽ 50 കഷ്ണമാവും''; യുപി ഗവർണർ

ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേലാണ് വിവാദ പരാമർശം നടത്തിയത്
up governor about live in relation

ആനന്ദി ബെൻ പട്ടേൽ

Updated on

ലക്നൗ: ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് വിദ്യാർഥികൾ വിട്ടു നിൽക്കണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്‍റെ 47-ാമത് ബിരുദദാന ചടങ്ങിൽ വച്ചായിരുന്നു ഗവർണറുടെ വിവാദ പരാമർശം.

"പെൺകുട്ടികളോട് ഒരു കാര്യ മാത്രമേ പറയാനുള്ളൂ. ലിവ് ഇൻ റിലേഷനുകൾ ഇപ്പോഴത്തെ ട്രെന്‍റാണ്. എന്നാൽ നിങ്ങളതിൽ നിന്നും വിട്ടു നിൽക്കണം. 50 കഷ്ണങ്ങളാക്കിയേക്കാം''- ഗവർണർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം വാർത്തകൾ കേൾക്കുകയാണ്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഭയത്തോടെ താൻ ചിന്തിക്കാറുണ്ടെന്നും ഗവർണർ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com