ആരാധനാലയങ്ങൾക്ക് 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പന നിരോധിച്ച് യുപി സർക്കാർ

ഏപ്രിൽ‌ 6 ന് രാമനവമി ദിവസം സംസ്ഥാനത്തൊട്ടാകെ മത്സ്യ-മാംസ വിൽപ്പന സർക്കാർ നിരോധിച്ചിട്ടുണ്ട്
up imposes meat ban near religious sites during navaratri
Yogi Adityanath
Updated on

ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആരാധനാലയങ്ങൾക്ക് 500 മീറ്റർ ചുറ്റളവിലുള്ള മാംസ വിൽപ്പന നിരോധിച്ച് യുപി സർക്കാർ. അനധികൃതമായി പ്രവർത്തിക്കുന്ന അറവുശാലകൾ പൂട്ടാനും ഉത്തരവിൽ പറയുന്നു.

ഏപ്രിൽ‌ 6 ന് രാമനവമി ദിവസം സംസ്ഥാനത്തൊട്ടാകെ മത്സ്യ-മാംസ വിൽപ്പന സർക്കാർ നിരോധിച്ചിട്ടുണ്ട്. നിയമം പാലിക്കാത്തവർക്കെതിരേ കർശന നടപടി ഉണ്ടാവുമെന്നും മുന്നറിയിപ്പ് നൽകുന്നു.

നിയമം കൃത്യമായി നടപ്പാക്കാനായി ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് കമ്മിഷണർക്കും മുനിസിപ്പൽ കമ്മിഷണർക്കും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com