ഇന്ന് ശനിയല്ലേ, ആളെവിടെ? എല്ലാ ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന യുവാവ്!

ഇയാളെ 40 ദിവസത്തിനിടെ 7 തവണയാണ് പമ്പുകടിച്ചത്
up man gets bitten by snake every saturday
യുപിയിൽ എല്ലാ ശനിയാഴ്ചയും പാമ്പുകടിയേൽക്കുന്ന ഒരു യുവാവുണ്ട്
Updated on

ഫത്തേപുർ: ഉത്തർ പ്രദേശിലെ ഫത്തേപുരിൽ എല്ലാ ശനിയാഴ്ചയും പാമ്പുകടിക്കുന്ന ഒരു യുവാവുണ്ട്. 24 കാരനായ വികാസ് ദുബെ. ഇയാളെ 40 ദിവസത്തിനിടെ 7 തവണയാണ് പമ്പുകടിച്ചത്.

പാമ്പ കടിച്ചതിന് ധനസഹായം തേടി യുവാവ് അധികൃതരെ സമീപിച്ചതോടെയാണ് ഇത്തരമൊരു കാര്യം പുറത്തു വരുന്നത്. കലക്‌ടറേറ്റിലെത്തിയ യുവാവ് പാമ്പുകടിയേറ്റ് ചികിത്സിക്കുന്നതിന് വളരെ അധികം പണം ആവശ്യമാണെന്നും ധന സഹായം നൽകണമെന്നും കരഞ്ഞു കൊണ്ട് ആവശ്യപ്പെട്ടതായി അധികൃതർ പറഞ്ഞു. തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ അധികൃതർ നിർദേശിച്ച് യുവാവിനെ മടക്കി അയച്ചു.

എല്ലാ ശനിയാഴ്ചയും പാമ്പുകടിക്കുന്നു എന്ന് പറയുന്നതിൽ ദുരൂഹത തോന്നിയ അധികൃതർ പരിശോധിക്കാനായി മെഡിക്കൽ സംഘത്തെ നിയോഗിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാമ്പു തന്നെയാണോ യുവാവിനെ കടിക്കുന്നതെന്ന് ഉറപ്പാക്കണമെന്ന് മെഡിക്കൽ സംഘത്തോട് നിർദേശിച്ചു. എല്ലാ ശനിയാഴ്ച്ചയും പാമ്പുകടിക്കുന്നത് ഒരേ ആശുപത്രിയിൽ ചികിത്സ തേടുന്നതും പെട്ടെന്നു തന്നെ സുഖം പ്രാപിക്കുന്നതും ദുരൂഹമാണെന്നാണ് അദികൃതരുടെ വിലയിരുത്തൽ. മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ ഇതിലെ സത്യാവസ്ഥയെക്കുറിച്ച് അറിയാനാവൂ എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com