"ഗംഗാ മാതാവ് പുത്രന്മാരുടെ കാലുകഴുകാൻ നേരിട്ടെത്തി''; പ്രളയ മേഖല സന്ദർശിച്ച മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

ഉത്തർപ്രദേശിലെ കാൺപൂർ‌ ജില്ലയിലെ ചില ഗ്രാമങ്ങളിലുണ്ടായ പ്രളയത്തിനു പിന്നാലെ മേഖല സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി
UP minister's remark amid flooding sparks row

"ഗംഗാ മാതാവ് പുത്രന്മാരുടെ കാലുകഴുകാൻ നേരിട്ടെത്തി''; പ്രളയ മേഖല സന്ദർശിച്ച മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ

Updated on

ലഖ്നൗ: ഉത്തർപ്രദേശിലെ കാൺപൂർ‌ ജില്ലയിലെ ചില ഗ്രാമങ്ങളിലുണ്ടായ പ്രളയത്തിനു പിന്നാലെ മേഖല സന്ദർശിക്കാനെത്തിയ മന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ. യുപി ഫിഷറീസ് മന്ത്രി സഞ്ജയ് നിഷാദ് 'പുത്രന്മാരുടെ കാലു കഴുകാൻ ഗംഗ നേരിട്ടെത്തിയതാണ്, നിങ്ങൾ നേരിട്ട് സ്വർഗത്തിൽ പോവും' എന്നുമാണ് പറഞ്ഞത്. ഇതാണ് വിവാദത്തിന് കാരണമായത്.

ഇതിനെതിരേ യുപി കോൺഗ്രസ് രംഗത്തെത്തി. “മന്ത്രി ലഖ്‌നൗവിലെ ഒരു ആഡംബര വീട്ടിലാണ് താമസിക്കുന്നത്. അപ്പോൾ നിങ്ങൾ ഗംഗയെ മറന്നോ, മന്ത്രിയുടെ വാതിൽപ്പടിയിൽ ഒരു അഴുക്കുചാല് പോലും ഒഴുകുന്നില്ല. അപ്പോൾ, മന്ത്രി നേരെ ... അവിടെ പോകുമെന്ന് അനുമാനിക്കേണ്ടതുണ്ടോ?” - എന്ന് കോൺഗ്രസ് എക്സിൽ കുറിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com