അമിത വേ​ഗം, കാർ ട്രക്കിന്‍റെ അടിയിലേക്ക് ഇടിച്ചു കയറി; യുപിയിൽ 6 മരണം

മുസഫർന​ഗർ ദേശീയ പാത 58 ലാണ് അപകടം.
up truck accident today 6 deaths
up truck accident today 6 deaths

ന്യൂഡൽഹി: യുപിയിൽ കാർ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. മുസഫർന​ഗർ ദേശീയ പാത 58 ലാണ് അപകടം.

ഡൽഹിയിൽ നിന്നു ഹരിദ്വാറിലേക്ക് പോകുകയായിരുന്ന കാർ‌ അമിത വേ​ഗതയിലായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

ഇടിയുടെ ആഘാതത്തിൽ കാർ ട്രക്കിന്‍റെ അടിയിലേക്ക് ഇടിച്ചു കയറി. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ക്രെയിൻ ഉപയോ​ഗിച്ചാണ് പിന്നീട് കാർ പുറത്തെടുത്തത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com