യുപിഐ ആപ്പുകൾ പണിമുടക്കി; സേവന തടസം നേരിടുന്നത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

മാർച്ച് 26 നാണ് മുൻപ് യുപിഐ സേവനങ്ങളിൽ തടസം നേരിട്ടത്
UPI down for several users

യുപിഐ ആപ്പുകൾ പണിമുടക്കി; സേവന തടസം നേരിടുന്നത് ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ

Updated on

ന്യൂഡൽഹി: പണമിടപാട് ആപ്പായ യുപിഐ (Unified Payment Interface) ആപ്പുകളിൽ സേവനം തടസപ്പെട്ടു. യുപിഐ ആപ്പുകളായ ഗൂഗിൾ പേ, ഫോൺ പേ, ബിഎച്ച്ഐഎം എന്നിവ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് പണിമുടക്കുന്നത്.

ഡൗൺഡിറ്റക്‌ടറിന്‍റെ കണക്കനുസരിച്ച് ബുധനാഴ്ച രാത്രി 8 മണി വരെ 449 ഓളം പേരാണ് സേവന തടസം നേരിട്ടതായി പരാതി രേഖപ്പെടുത്തിയിരിക്കുന്നത്. 53 ശതമാനത്തോളം ഉപയോക്താക്കൾക്ക് പണമിടപാട് സേവനങ്ങൾ തടസപ്പെട്ടതായാണ് റിപ്പോർ‌ട്ട്.

മാർച്ച് 26 നാണ് മുൻപ് യുപിഐ സേവനങ്ങളിൽ തടസം നേരിട്ടത്. കൂടുതൽ ആളുകളും പണമിടപാടുകൾക്ക് യുപിഐ ആപ്പുകളെ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ സേവനം തടസപ്പെട്ടത് ഉപയോക്താക്കളെ വളരെ മോശമായ രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലടക്കം നിരവധി വിമർശനങ്ങളാണ് ഉയരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com