യുപിഐ ഇടപാടുകളുടെ പരിധി 5 ലക്ഷമായി ഉയർത്തി ആർബിഐ

ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് പരിധി വർധിപ്പിച്ചിരിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി.
Representative image
Representative image

മുംബൈ: യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകളുടെ പരിധി 5 ലക്ഷമായി ഉയർത്തി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് പരിധി വർധിപ്പിച്ചിരിക്കുന്നതെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. നിലവിൽ ഒരു ലക്ഷം രൂപ വരെയാണ് ഒറ്റത്തവണ യുപിഐ വഴി കൈമാറാൻ സാധിച്ചിരുന്നത്.

മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ് പ്രീമിയം, ക്രെഡിറ്റ് കാർഡ് തിരിച്ചടവ് എന്നിങ്ങനെയുള്ളവയുടെ ഇ- മാൻഡേറ്റ് പരിധി 15,000 രൂപയിൽ നിന്ന് 1 ലക്ഷം രൂപയായി വർധിപ്പിച്ചിട്ടുമുണ്ട്.

ആർബിഐയുടെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചതിനൊപ്പമാണ് നിർണായകമായ തീരുമാനവും അറിയിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com