യുപിഐ സേവനങ്ങൾ തടസപ്പെട്ടു

പണമയയ്ക്കാനോ സ്വീകരിക്കാനോ പറ്റാതെ ഉപയോക്താക്കൾ വലഞ്ഞു.
upi services disrupted

യുപിഐ സേവനങ്ങൾ തടസപ്പെട്ടു

Updated on

ഡൽഹി: രാജ്യത്ത് ബാങ്കിങ് സേവനങ്ങളിലുണ്ടായ തകരാറിനെത്തുടർന്നു യുപിഐ സേവനങ്ങൾ തടസപ്പെട്ടു. എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ബാങ്ക് ഒഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങി പ്രമുഖ ബാങ്കുകളുടെ സേവനങ്ങൾ തടസപ്പെട്ടതോടെ ബുധനാഴ്ച വൈകിട്ടാണു ഗൂഗ്ൾ പേ, പേടിഎം തുടങ്ങി വിവിധ യുപിഐ പണമിടപാടുകളും തടസപ്പെട്ടത്.

പണമയയ്ക്കാനോ സ്വീകരിക്കാനോ പറ്റാതെ ഉപയോക്താക്കൾ വലഞ്ഞു. വ്യാപാര സ്ഥാപനങ്ങളെയും പ്രതിസന്ധി ബാധിച്ചു. ബുധനാഴ്ച വൈകിട്ട് 7.50 വരെ 2750 ലേറെ പരാതികൾ ലഭിച്ചെന്നാണ് റിപ്പോർട്ട്. ഇതിൽ 296 പരാതികളും ഗൂഗ്ൾ പേ തടസപ്പെട്ടതു സംബന്ധിച്ചാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com