

യുപിഐ ഇടപാടുകൾ കൂടുതൽ രാജ്യങ്ങളിലേക്ക്
ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്‍റ് സംവിധാനമായ യുപിഐ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കാനൊരുങ്ങി ഇന്ത്യ. കിഴക്കൻ ഏഷ്യയിൽ കേന്ദ്രീകരിച്ച് യുപിഐ വ്യാപിക്കാനാണ് ശ്രമിക്കുന്നതെന്ന് ധനകാര്യ സേവന സെക്രട്ടറി എം.നാഗരാജു പറഞ്ഞു. ഭൂട്ടാൻ, സിംഗപൂർ, ഖത്തർ, മൗറീഷ്യസ്, നേപ്പാൾ, യുഎഇ, ശ്രീലങ്ക, ഫ്രാൻസ് എന്നി എട്ട് രാജ്യങ്ങളിൽ നിലവിൽ യുപിഐ സംവിധാനം പ്രവർത്തിക്കുന്നുണ്ട്.
ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ 50ശതമാനമാണെന്നും എം.നാഗരാജു പറഞ്ഞു. 2025 ഡിസംബറിൽ യുപിഐ ഇടപാടുകൾ 21 ബില്യണിലധികം കടന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്‍റെ എല്ലാകോണുകളിലും ബാങ്കിങ്ടച്ച് പോയിന്‍റുകൾ ഉറപ്പാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു