നയം മാറ്റി ട്രംപ്; ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടു

അമെരിക്കയുടെ സമ്മർ‌ദത്തിന് വഴങ്ങാത്തതും ചൈനയുമായി സൗഹൃദത്തിലായതുമാണ് ട്രംപിനെ പുതിയ നീക്കത്തിലേക്ക് നയിച്ചത്
us asking european union to tariff india
ഡോണൾഡ് ട്രംപ്File photo
Updated on

ന്യൂഡൽഹി: ട്രംപിന്‍റെ തീരുവ നയത്തിന് തിരിച്ചടി ലഭിച്ചതിനു പിന്നാലെ തങ്ങളുടെ നടപടിക്ക് സമാനമായ നിലയിൽ ഇന്ത്യൻ ഉത്പ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് അമെരിക്ക. ഇന്ത്യയിൽ നിന്നും എണ്ണയും വാതകങ്ങളും ഉൾപ്പെടെ വാങ്ങുന്നത് പൂർണമായും നിർത്തണമെന്നാണ് വൈറ്റ് ഹൗസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അമെരിക്കയുടെ സമ്മർ‌ദത്തിന് വഴങ്ങാത്തതും ചൈനയുമായി സൗഹൃദത്തിലായതുമാണ് ട്രംപിനെ പുതിയ നീക്കത്തിലേക്ക് നയിച്ചത്. റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മേൽ മാത്രം 50 ശതമാനം അധിക തീരുവ ഏർപ്പെടുത്തിയ അമെരിക്കയുടെ തീരുമാനത്തെ ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com