''ആരുടെയും മധ‍്യസ്ഥത സ്വീകരിച്ചിട്ടില്ല'', ഇന്ത‍്യ- പാക് ആക്രമണത്തിൽ ട്രംപിനോട് മോദി

ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണു പ്രധാനമന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്
america had no role in brokering ceasefire between india and pakistan pm modi

നരേന്ദ്രമോദി, ഡോണൾഡ് ട്രംപ്

Updated on

ന‍്യൂഡൽഹി: ഇന്ത‍്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാൻ അഭ‍്യർഥിച്ചടതോടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു. അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയത്. ഇന്ത‍്യ - പാക് തർക്കത്തിൽ ആരുടെയും മധ‍്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും സ്വീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്ഥാന് ഇന്ത‍്യ ചുട്ട മറുപടി നൽകിയെന്ന് ട്രംപിനെ പ്രധാനമന്ത്രി അറിയിച്ചതായി വിദേശകാര‍്യ സെക്രട്ടറി പറഞ്ഞു. കൂടാതെ ട്രംപിനെ പ്രധാനമന്ത്രി ഇന്ത‍്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനു ശേഷം ആദ‍്യമായാണ് ഇരുവരും തമ്മിൽ സംസാരിക്കുന്നത്.

35 മിനിറ്റോളം ഇരുവരും ഫോണിൽ സംസാരിച്ചു. തന്‍റെ ഇടപെടൽ മൂലമാണ് ഇന്ത‍്യ പാക് സംഘർഷം അവസാനിച്ചതെന്ന് അന്ന് ട്രംപ് പറഞ്ഞിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com